Thursday, July 13, 2023

കാത്തിരിപ്പ് കേന്ദ്രം



അറിയുവിൻ ദേശികളെ
തണലേക്കും കൂരയുടെ
കഥയറിയൂ പരദേശികളെ

കൈക്കുഞ്ഞേന്തി ഉമ്മമാരും
വിദ്യ തേടി പഠിതാക്കളും
ആശ്രയമൊട്ടുമില്ലാ വയോധികരും
വെയിലേറ്റും മഴയേറ്റും
വാനം നോക്കി നെടുവീർപ്പിടുന്നു.

ആർക്കാണീ ക്രൂരതയിൽ
ആശ്വാസമെന്നറിയുക
കാരുണ്യ മൊട്ടും തീണ്ടിയില്ലാ -
കാടന്മാർ കാട്ടിയ
കാടത്തമാണി
കാത്തിരിപ്പ് കേന്ദ്രത്തിൻ-
കണ്ണീരിനാധാരം

അവർക്കുണ്ടോ ന്യായം
അവരിലുണ്ടോ നീതി
അവർക്കുള്ളതാ-
ആർത്തിയുടെ ത്വര മാത്രം
സഹിക്കുക നാം വെറുക്കുക നാം

അധർമകരിലിനി പ്രതീക്ഷയുണ്ടോ,?
തുണയാകുമോ  ഈ -
ദുരിതമകലുമോ.?

കൈവെടില്ല നാം ഒട്ടും
പ്രതീക്ഷ നമ്മിലുയരണം 
കത്തിരിപ്പ് കേന്ദ്രത്തിൻ-
മേൽക്കൂര ഉയരണം
അറുതിയാവണം ഇനി -
ഇതിനൊരു മോക്ഷമാവണം.

                        🕳️🕳️🕳️
                                ലത്തീഫ് ഉമ്മത്തൂർ 

Friday, July 7, 2023

കവിത-ഒടുക്കം






ഓടുങ്ങാനായി പിറന്ന് 
ഒടുവില്‍ മണ്ണിലേക്ക് എടുത്ത്  അഴുകേണ്ടവന്‍ നീ

മണ്ണിനോട് ഇഴകിചേരേണ്ടവന്‍
അതുമല്ലെങ്കിൽ ചിതയില്‍ എറിഞ്ഞ്അമരെണ്ടവന്‍
വെറുമൊരു ഇയാംപാറ്റപോൽ ഒടുങ്ങും നീ

മൃത്യു തന്‍ കൂടപിറപ്പന്ന ഭാവമൊട്ടുമില്ലെതെ-
എന്തിനീ സംഹാര താണ്ടവം 

എന്തിനീ അറയ്ക്കും രക്തത്തിനായി 
വേണ്ടിതന്‍ പടയോട്ടം.

ഒരു പിടിവയറുമായി പിറന്ന്
ഒരു പിടി വയറിനുമാത്രം പോരാടെണ്ടവന്‍ നീ

ഇവിടെ ഒരു വിരുന്നുക്കാരന്‍
ഈ ഇടനിലം നിന്‍ യാത്ര മദ്ധ്യ-
ഒരു വിശ്രമ ഇടം മാത്രം

ഈ ശ്വാസം നിശ്ചലമാവും 
അതോടെ തീരും 
മടങ്ങും നീ എടുക്കും ജഡം മണ്ണിലേക്കന്ന്.

🕳️🕳️🕳️

ലത്തീഫ് ഉമ്മത്തൂർ 




***************************************************************************************************



വേട്ടക്കാരൻ







മോദി എന്ന കേഡി

കോടി പുതപ്പിച്ച താടി

മോഡേണായ വേടന്‍

ഉന്മൂലനത്തിന്റെ തോഴന്‍

ഓടിത്തളരും ഈ മൂഡന്‍

പ്രാണന്‍ എടുക്കും കാലന്‍

കാലം അന്ന് സാക്ഷി

അപ്പാടെ തീരും ഈ മോഡി.

                     🕳️🕳️🕳️
                       ലത്തീഫ് ഉമ്മത്തൂർ 







കൂട്ട്...




വേറിട്ട കൂട്ട് 
ബോറായ മട്ട്
പാട്ടായ കൂട്ട്
പറ്റായ മട്ട്
ജോറായ ബോറ്
ചേലായ മട്ട്
മുട്ടോളം മുട്ട്
വെള്ളത്തിലന്ന മട്ട്
ഉള്ളൊരു തറ്റ്
ഇല്ലാത്ത മട്ട്
ഉച്ചിയോളമെത്തി
പറ്റന്ന വട്ട
🕳️🕳️🕳️

 ലത്തീഫ് ഉമ്മത്തൂർ 



വാമൊഴികള്‍


നാരിയോടടുക്കാം നാട്ടിലെ 
നാരിമാരോടടുത്താല്‍ നാറും
നാട്ടിലാകെ നാറും
നാട്ടുകാരും നാറ്റും.! 
...........................................



പ്രസന്നനായിരുന്ന
ഞാനൊരു 
പ്രവാസിയായി
അതെനിക്കിന്നൊരു 
പ്രയാസമായി.!
................................




മനസ്സന്ന മണ്‍കുടത്തെ
അറിയാത്ത മനസ്സുള്ള
മനുഷ്യരുള്ള നാട്ടില്‍
ഉണ്ടാവില്ലഒരിക്കലും
മനസ്സമാധാനം.!

....................................................




മദ്യം നുകര്‍ന്നവന്‍
ജനമധ്യത്തില്‍
മാന്ദ്യം നേരിടും.!
................................
വാമൊഴി... ലത്തീഫ് ഉമ്മത്തൂര് 

****************************************************************************************************************************************