Wednesday, September 25, 2013

സ്മരണ

ഗള്‍ഫ് തേജസ്‌ പത്രത്തിന്‍റെ 06.09.20013 ആഴ്ചവട്ടം പ്രസിദ്ധീകരിച്ച എന്‍റെ സമരണ എന്നകവിത


      




സമരണ




           
                                  പിടഞ്ഞു നിലച്ച ബാല്യമേ

എന്തറിഞ്ഞിരുന്നു നിങ്ങള്‍
എന്തു ചെയ്തിരുന്നു നിങ്ങള്‍
നിദ്രയിലാണ്ട നിങ്ങളെ
അകാല നിദ്രയിലാഴ്ത്തിടാന്‍

വാടിപൊഴിഞ്ഞ പൂമൊട്ടു പോല്‍
പൊഴിഞ്ഞകന്ന ബാല്യമേ
കാപാലികര്‍ നിങ്ങളുടെ വായുമണ്ഡലം
വിഷം കലര്‍ത്തി കൊന്നോടുക്കിയില്ലേ

അവരെന്തു നേടി
ഇനി എന്തുനേടും
നിങ്ങള്‍ നേടിയതോ
വിവരണാതീതമാണ്താനും

ആടിയുലയുന്ന ഒലീവും
വീശിയടിക്കുന്ന കാറ്റും
നിങ്ങളുടെ വേര്‍പാടിന്‍
നൊമ്പരം അറിഞ്ഞുകാണും
നിങ്ങള്‍ക്കിന്നിതാ പ്രാര്‍ത്ഥനയുടെ
പുഷ്പാഞ്ചലി.







**********************************************************************************
പ്രേരണ 2013 ആഗസ്റ്റ്‌ 21ന് പുലര്‍ച്ചെ കുട്ടികള്‍ അടക്കമുള്ള ജനങ്ങള്‍ക്ക്‌ നേരെയുള്ള രാസായുധ പ്രയോഗം

***************************************************************************************







Friday, September 20, 2013

മുഖവുരയോടെ

         
            

                തുടക്കകാരനായ എന്നെ കുറിച്ച് അറിയുക എന്നതല്ല  പ്രിയ വായനക്കാരുടെ ഉദ്ദേശം'
നിങ്ങള്‍ അതിനല്ല ഇവിടെ വന്നതും.!

 നിങ്ങള്‍ ഭൂലോകത്തെ നല്ബ്ലോഗ്ഗ് എഴുത്തുകാരുടെ വായനക്കാരായിരിക്കും"
  അതെ പ്രതീക്ഷയോടെയാണ് എന്‍റെ  ഈ കുത്തികുറിയില്‍ എത്തിപെട്ടത് എങ്കില്‍ നിരാശ മാത്രമായിരിക്കും ഫലം."
കാരണം നിങ്ങളുടെ പ്രതീക്ഷക്കൊത്ത് എന്‍റെ അടുത്ത് ഒന്നുമില്ല.!

                     ഈ ഉള്ളവന്‍  ഒരു ബ്ലോഗ്‌ തുടങ്ങാന്‍ കാരണം എഴുത്തുകാരനോ സാഹിത്യകാരനോ അതുമല്ലങ്കില്‍  അതുമായി വല്ല കുലബന്ധമോ ഉള്ള ആളായത് കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്.


ഈ പരിസരം അലങ്കരിക്കാന്‍  ഒരു പാട് 'കില്ലാടി വീരന്മാര്‍' ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.

ഇത് ഭംഗിയായായി അവര്‍ നിറവേറ്റുന്നുമുണ്ട് അതിനിടയിലേക്കാണ്   ഈ തുടക്കക്കാരന്‍റെ ഒരു എത്തിനോട്ടം.! 

ചെറിയൊരു വായനാതല്പ്പരനും  ആസ്വാദകനും എന്ന നിലക്ക്  ഭൂലോകത്തെ കുറിച്ചും  മറ്റു ബ്ലോഗ്ഗ് എഴുത്തുകാരുടെ കഥകളും നര്‍മവും മറ്റു പംക്തിളും പങ്കുവക്കാം എന്ന ഉദ്ദേശമാണ് ഇതിന് പിന്നില്‍."



ഇനി എന്‍റെ മനസ്സില്‍ പതിഞ്ഞ ചില ഓര്‍മകളും വാക്കുകളും
കൂട്ടിവെച്ച് തീര്‍ക്കുന്ന വരികക്കും കുത്തി കുറിപ്പുകള്ക്കും ഞാന്‍  ആദ്യമേ ക്ഷമ ചോദിക്കുന്നു"

  ഈ കുറിപ്പുകള്‍ക്ക് മൂല്യമുണ്ടോ എന്നൊന്നും എനിക്കറിയില്ല.?
എങ്കിലും  ഒരു തുടക്കക്കാരന്‍ എന്ന നിലക്ക് എന്‍റെ അപാകതകള്‍ ചൂണ്ടി കാണിച്ച്‌  കൊണ്ട് നിങ്ങള്‍ അറിയിക്കുന്ന അഭിപ്രായവും പ്രോത്സാഹനവുമാണ് എന്‍റെ ഊര്‍ജ്ജം.  ഈ എളിയ 'ഒരിടം' സന്ദര്‍ശിക്കാന്‍ സമയം കണ്ടത്തിയതിന് നന്ദി... 



************************************************************************************************************************
ഏവര്‍ക്കും ദൈവ കടാക്ഷം ഉണ്ടാവട്ടെ എന്ന പ്രാര്‍ഥനയോടെ...
**********************************************************************************


ഒരു ഭക്തീയ ഗാനം