Showing posts with label പതിഷേധാത്മക കവിത. Show all posts
Showing posts with label പതിഷേധാത്മക കവിത. Show all posts

Thursday, July 13, 2023

കാത്തിരിപ്പ് കേന്ദ്രം



അറിയുവിൻ ദേശികളെ
തണലേക്കും കൂരയുടെ
കഥയറിയൂ പരദേശികളെ

കൈക്കുഞ്ഞേന്തി ഉമ്മമാരും
വിദ്യ തേടി പഠിതാക്കളും
ആശ്രയമൊട്ടുമില്ലാ വയോധികരും
വെയിലേറ്റും മഴയേറ്റും
വാനം നോക്കി നെടുവീർപ്പിടുന്നു.

ആർക്കാണീ ക്രൂരതയിൽ
ആശ്വാസമെന്നറിയുക
കാരുണ്യ മൊട്ടും തീണ്ടിയില്ലാ -
കാടന്മാർ കാട്ടിയ
കാടത്തമാണി
കാത്തിരിപ്പ് കേന്ദ്രത്തിൻ-
കണ്ണീരിനാധാരം

അവർക്കുണ്ടോ ന്യായം
അവരിലുണ്ടോ നീതി
അവർക്കുള്ളതാ-
ആർത്തിയുടെ ത്വര മാത്രം
സഹിക്കുക നാം വെറുക്കുക നാം

അധർമകരിലിനി പ്രതീക്ഷയുണ്ടോ,?
തുണയാകുമോ  ഈ -
ദുരിതമകലുമോ.?

കൈവെടില്ല നാം ഒട്ടും
പ്രതീക്ഷ നമ്മിലുയരണം 
കത്തിരിപ്പ് കേന്ദ്രത്തിൻ-
മേൽക്കൂര ഉയരണം
അറുതിയാവണം ഇനി -
ഇതിനൊരു മോക്ഷമാവണം.

                        🕳️🕳️🕳️
                                ലത്തീഫ് ഉമ്മത്തൂർ