Friday, July 7, 2023

കവിത-ഒടുക്കം






ഓടുങ്ങാനായി പിറന്ന് 
ഒടുവില്‍ മണ്ണിലേക്ക് എടുത്ത്  അഴുകേണ്ടവന്‍ നീ

മണ്ണിനോട് ഇഴകിചേരേണ്ടവന്‍
അതുമല്ലെങ്കിൽ ചിതയില്‍ എറിഞ്ഞ്അമരെണ്ടവന്‍
വെറുമൊരു ഇയാംപാറ്റപോൽ ഒടുങ്ങും നീ

മൃത്യു തന്‍ കൂടപിറപ്പന്ന ഭാവമൊട്ടുമില്ലെതെ-
എന്തിനീ സംഹാര താണ്ടവം 

എന്തിനീ അറയ്ക്കും രക്തത്തിനായി 
വേണ്ടിതന്‍ പടയോട്ടം.

ഒരു പിടിവയറുമായി പിറന്ന്
ഒരു പിടി വയറിനുമാത്രം പോരാടെണ്ടവന്‍ നീ

ഇവിടെ ഒരു വിരുന്നുക്കാരന്‍
ഈ ഇടനിലം നിന്‍ യാത്ര മദ്ധ്യ-
ഒരു വിശ്രമ ഇടം മാത്രം

ഈ ശ്വാസം നിശ്ചലമാവും 
അതോടെ തീരും 
മടങ്ങും നീ എടുക്കും ജഡം മണ്ണിലേക്കന്ന്.

🕳️🕳️🕳️

ലത്തീഫ് ഉമ്മത്തൂർ 




***************************************************************************************************



No comments:

Post a Comment