Showing posts with label വാമൊഴി. Show all posts
Showing posts with label വാമൊഴി. Show all posts

Friday, July 7, 2023

വാമൊഴികള്‍


നാരിയോടടുക്കാം നാട്ടിലെ 
നാരിമാരോടടുത്താല്‍ നാറും
നാട്ടിലാകെ നാറും
നാട്ടുകാരും നാറ്റും.! 
...........................................



പ്രസന്നനായിരുന്ന
ഞാനൊരു 
പ്രവാസിയായി
അതെനിക്കിന്നൊരു 
പ്രയാസമായി.!
................................




മനസ്സന്ന മണ്‍കുടത്തെ
അറിയാത്ത മനസ്സുള്ള
മനുഷ്യരുള്ള നാട്ടില്‍
ഉണ്ടാവില്ലഒരിക്കലും
മനസ്സമാധാനം.!

....................................................




മദ്യം നുകര്‍ന്നവന്‍
ജനമധ്യത്തില്‍
മാന്ദ്യം നേരിടും.!
................................
വാമൊഴി... ലത്തീഫ് ഉമ്മത്തൂര് 

****************************************************************************************************************************************





Monday, September 15, 2014

നെറ്റ്



പണ്ടൊക്കെ നെട്ടോട്ടം
ഓടിയിരുന്നത് രണ്ടേ 
രണ്ടു വറ്റിന് വേണ്ടി
എന്നാല്‍ ഇന്ന് ആര്‍ക്കും
അത്യാവശ്യം വേണ്ടത് നെറ്റ് 
ഇപ്പോള്‍ നൈറ്റിലും നെറ്റില്‍
മിഡ് നൈറ്റിലും നെറ്റില്‍ 
ഇകഴ്ത്താനും നെറ്റ്
പുകഴ്ത്താനും നെറ്റില്‍
സൌഹൃദത്തിനും നെറ്റ്
മീറ്റിങ്ങിനും നെറ്റില്‍
ചാറ്റിങ്ങിനും  നെറ്റ്
ചുറ്റിയടിച്ച് ചാറ്റും
അതിരുവിട്ടും ചാറ്റും
ചിലപ്പോളിതിലൊന്നു കുരുങ്ങും
പിന്നീടതങ്ങ് ചുറ്റും
ചിലപ്പോള്‍ കുടുംബവും ചീറ്റും.
പിന്നീടവളൊരു വഴിക്ക്
നമ്മളോ പെരുവഴിക്കും..!!!