Wednesday, September 25, 2013

സ്മരണ

ഗള്‍ഫ് തേജസ്‌ പത്രത്തിന്‍റെ 06.09.20013 ആഴ്ചവട്ടം പ്രസിദ്ധീകരിച്ച എന്‍റെ സമരണ എന്നകവിത


      




സമരണ




           
                                  പിടഞ്ഞു നിലച്ച ബാല്യമേ

എന്തറിഞ്ഞിരുന്നു നിങ്ങള്‍
എന്തു ചെയ്തിരുന്നു നിങ്ങള്‍
നിദ്രയിലാണ്ട നിങ്ങളെ
അകാല നിദ്രയിലാഴ്ത്തിടാന്‍

വാടിപൊഴിഞ്ഞ പൂമൊട്ടു പോല്‍
പൊഴിഞ്ഞകന്ന ബാല്യമേ
കാപാലികര്‍ നിങ്ങളുടെ വായുമണ്ഡലം
വിഷം കലര്‍ത്തി കൊന്നോടുക്കിയില്ലേ

അവരെന്തു നേടി
ഇനി എന്തുനേടും
നിങ്ങള്‍ നേടിയതോ
വിവരണാതീതമാണ്താനും

ആടിയുലയുന്ന ഒലീവും
വീശിയടിക്കുന്ന കാറ്റും
നിങ്ങളുടെ വേര്‍പാടിന്‍
നൊമ്പരം അറിഞ്ഞുകാണും
നിങ്ങള്‍ക്കിന്നിതാ പ്രാര്‍ത്ഥനയുടെ
പുഷ്പാഞ്ചലി.







**********************************************************************************
പ്രേരണ 2013 ആഗസ്റ്റ്‌ 21ന് പുലര്‍ച്ചെ കുട്ടികള്‍ അടക്കമുള്ള ജനങ്ങള്‍ക്ക്‌ നേരെയുള്ള രാസായുധ പ്രയോഗം

***************************************************************************************







2 comments:

  1. അച്ചടി പുരണ്ടതില്‍ സന്തോഷം :)

    ReplyDelete
  2. ഇനിയും ഉപകാരപ്രതമായ കാര്യങ്ങളില്‍ വീണ്ടും മഷിപുരട്ടാന്‍ പുരട്ടാന്‍ കഴിയട്ടെ...പ്രതീക്ഷയോടെ.!

    ReplyDelete