Friday, July 7, 2023

കവിത- സൗഹൃദം





         


                                      
വീണ്ടും എന്‍ മനസ്സില്‍

നൊമ്പരം കോറിയിട്ടു നീ ...

പടിയടച്ചതോ അതോ

വഴി പിരിഞ്ഞതോ

ഒരു വാക്കും മൊഴിയാതെ

എന്‍ നൊമ്പരം അറിയാതെ

അകന്നില്ലേ  നീ 

തൂരേക്ക് മറഞ്ഞില്ലേ

അറിഞ്ഞിരുന്നില്ല ഒരു വേള

ഞാന്‍  ചെയ്ത അപരാധം

അറിഞ്ഞിടുന്നിതാ ഞാന്‍

തന്‍ വിരഹ ദുഃഖ ഭാരം

വേണ്ടിയിരുന്നില്ല എന്നോട്

തന്‍ നിഗൂഢ മൗനം

പോഴിഞ്ഞിടുന്നന്‍ കണ്ണുനീര്‍

തുള്ളികള്‍ ....

അറിയാതെ എന്‍ മിഴിയറിയാതെ

നീ ഒന്ന് മൊഴിഞ്ഞിരുന്നങ്കില്‍

നീ ഒന്ന് ക്ഷമിച്ചിരുന്നുവെങ്കില്‍

എന്‍ നൊമ്പരം ബാഷ്പമായിരുന്നേനെ..

 അകന്നില്ലയോ നീ വഴി പിരിഞ്ഞു

അകലേക്ക്  മറഞ്ഞില്ലയോ?

                🕳️🕳️🕳️🕳️
                                                
  ലത്തീഫ് ഉമ്മത്തൂർ  




    ആർമാദം




    നാട്ടിലെ ചിലകൂട്ടം
    നാല്‍ക്കാലിയേക്കാള്‍ മോശം

    വട്ടീഷ് അടിചാണിവര്‍ നടപ്പ്
    നാലുകാലിലാണ് പോക്ക്

    ആടി ആറാടിയാണ് നടപ്പ്
    ആറുകാലിലെറ്റിയാണിനി പോക്കെന്ന-
    ബോധമില്ല ലെവലേശം ഇന്നിവര്‍ക്ക്

    ആറടി മണ്ണിലേക്കന്ന് വെക്കും 
    മൂടിടും മണ്ണാകെ മേലെ-

    അപ്പാടെ തീര്‍ന്നിടും
    ഈ നാല്‍ക്കാലി വേഷം.

                          🕳️🕳️🕳️
     വരികൾ ... ലത്തീഫ് ഉമ്മത്തൂർ 


    സത്യം


    നേരല്ലേ നെറി
    തെറ്റല്ലേ ഒറ്റ്
    സുഖമല്ലേ സുഗന്ധം
    സ്നേഹമല്ലേ ഔദാര്യം
    പ്രണയമല്ലേ ത്യാഗം
    വിരഹമല്ലേ ദുഖം
    രതിയല്ലേ നിര്‍വൃതി
    ധനംമല്ലേ സമൃതി
    മൃതിയല്ലേ വിട
    പ്രയതനമല്ലേ വിജയം
    മടിയനല്ലേ മൂഡന്‍
    മൗനമല്ലേ നിഗൂഡം
    അറിവല്ലേ പ്രധാനം.                  

    പ്രവാസം

















    എണ്ണയുള്ള ഈ-

    മറുനാട്ടില്‍ ഞാന്‍

    ഏകനല്ലെങ്കിലും

    ഏകാനന്നപോലെ

    ഏകാന്തതയുടെ ദുരനുഭവം

    പേറിയുള്ള നടത്തം

    കാലം ഏറെയായി...

    ഉറ്റവരില്ലാതെ

    ഉടയവരില്ലാതെ

    ഏറെ പ്രവാസികള്‍

    മരുപച്ച എന്ന 

    മാരണം തേടി

    ഉള്ളതും ഇല്ലാത്തതും

    കൊടുത്തും വിറ്റും

    ആര്‍ത്തിയോടെ

    എത്തിയതോ

    ചിലര്‍ നിതാഖതെന്ന

    പുലിവാലിലേക്കും.

    Monday, September 15, 2014

    നെറ്റ്



    പണ്ടൊക്കെ നെട്ടോട്ടം
    ഓടിയിരുന്നത് രണ്ടേ 
    രണ്ടു വറ്റിന് വേണ്ടി
    എന്നാല്‍ ഇന്ന് ആര്‍ക്കും
    അത്യാവശ്യം വേണ്ടത് നെറ്റ് 
    ഇപ്പോള്‍ നൈറ്റിലും നെറ്റില്‍
    മിഡ് നൈറ്റിലും നെറ്റില്‍ 
    ഇകഴ്ത്താനും നെറ്റ്
    പുകഴ്ത്താനും നെറ്റില്‍
    സൌഹൃദത്തിനും നെറ്റ്
    മീറ്റിങ്ങിനും നെറ്റില്‍
    ചാറ്റിങ്ങിനും  നെറ്റ്
    ചുറ്റിയടിച്ച് ചാറ്റും
    അതിരുവിട്ടും ചാറ്റും
    ചിലപ്പോളിതിലൊന്നു കുരുങ്ങും
    പിന്നീടതങ്ങ് ചുറ്റും
    ചിലപ്പോള്‍ കുടുംബവും ചീറ്റും.
    പിന്നീടവളൊരു വഴിക്ക്
    നമ്മളോ പെരുവഴിക്കും..!!!